മോസ്കോ: ലോകകപ്പിനെത്തുന്ന വെള്ളക്കാരല്ലാത്തവരുമായി ലൈംഗിക ബന്ധം വേണ്ടെന്ന് റഷ്യൻ സ്ത്രീകളോട് മന്ത്രി. ടമാറ പ്ലെത്യോവ എന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പാർലമെൻറ് കമ്മിറ്റി മേധാവിയാണ് വംശീയ പരാമർശം നടത്തിയത്. 1980ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം രാജ്യത്ത് ജനിച്ച മിശ്രവംശജരായ കുട്ടികളെ സംബന്ധിച്ച് റേഡിയോ പരിപാടിക്കിെട ഉയർന്ന േചാദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
മിശ്രവംശജർ തമ്മിലുള്ള ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾ സോവിയറ്റ് കാലം മുതൽ റഷ്യയിൽ വിവേചനം നേരിടുന്നുണ്ട്. ഇത് സൂചിപ്പിച്ച് നാം നമ്മുടെ കുട്ടികൾക്ക് മാത്രം ജന്മം നൽകണമെന്നാണ് ഇവർ പറഞ്ഞത്. അതിനിടെ, ലോകകപ്പിനെത്തുന്ന വിദേശ ആരാധകർ റഷ്യയിലേക്ക് വൈറസുകൾ കൊണ്ടുവരുമെന്ന മറ്റൊരു പാർലമെൻറ് അംഗത്തിെൻറ പ്രസ്താവനയും വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.