വിയന: ഓസ്ട്രിയയിലെ വലതുപക്ഷ സർക്കാരിനെ പിടിച്ചുലച്ച് ഒളികാമറ വിവാദം. ഒളികാമറ വിവാദത്തിൽ കുടു ങ്ങിയ യൂറോപ്യൻ തീവ്രവലതുപക്ഷ മുഖമായ ഒാസ്ട്രിയൻ വൈസ് ചാൻസലർ ഹീൻസ് ക്രിസ്റ്റ ്യൻസ് സ്ട്രാഷെ രാജിവെച്ചു.
യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സ ംഭവം. തീവ്ര വലതുപക്ഷ സ്ഥാനാർഥി, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായം നൽകിയതിന് പ ്രതിഫലമായി റഷ്യക്കാരിക്ക് സർക്കാർ കരാറുകൾ നൽകാമെന്നു വാഗ്ദാനം െചയ്യുന്ന വിഡിയോ പുറത്തുവന്നതിനുപിന്നാലെയാണ് രാജി. താൻ രാഷ്ട്രീയ തേജോവധത്തിന് ഇരയാവുകയായിരുന്നുവെന്ന് വിയനയിൽ വാർത്തസമ്മേളനത്തിൽ ഫ്രീഡം പാർട്ടി നേതാവായ ഹീൻസ് പറഞ്ഞു.
സർക്കാറിന് മാനഹാനിയുണ്ടാകാതിരിക്കാനാണ് രാജിയെന്നും കൂട്ടിച്ചേർത്തു. ജർമൻ വാരികയായ ദെർ സ്പീഗലും ദിനപ്പത്രവുമാണ് വിഡിയോ പുറത്തുവിട്ടത്. പാർലമെൻറ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2017 ജൂലൈയിലാണ് സംഭവം. തെരഞ്ഞെടുപ്പിനുശേഷം സെബാസ്റ്റ്യൻ കുർസിെൻറ ഒാസ്ട്രിയൻ പീപ്പിൾസ് പാർട്ടിയും ഹീൻസിെൻറ പാർട്ടിയും ചേർന്ന് സർക്കാർ രൂപവത്കരിച്ചു.
റഷ്യൻ പ്രഭുവിെൻറ അനന്തരവളെന്നു പരിചയപ്പെടുത്തിയ സ്ത്രീക്കാണ് സർക്കാർ കരാറുകൾ നൽകാമെന്നു വാഗ്ദാനം നൽകിയത്. രാജ്യത്തെ ഏറ്റവും പ്രചാരംകൂടിയ ടാബ്ലോയ്ഡിെൻറ ഉടമസ്ഥതയാണ് സ്ത്രീ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്രീഡം പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ചാൽ സഹായിക്കാമെന്ന് ഹീൻസ് വാഗ്ദാനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.