Posted On
date_range Updated On
date_range ആസ്ട്രേലിയയിൽ ഭീകരാക്രമണ പദ്ധതി തകർത്തു; നാല് പേർ പിടിയിൽ
സിഡ്നി: ആസ്ട്രേലിയയിൽ വിമാനം ബോംബ് ഉപയോഗിച്ച് തകർക്കാനുള്ള തീവ്രവാദികളുടെ പദ്ധതി പൊലീസ് നിഷ്ഫലമാക്കി. പ്രധാനമന്ത്രി മാൽക്കം ടേൺബുളാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിഡ്നിയിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിലായി.
ഭീകരക്രമണത്തിന് ചിലർ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആസ്ട്രേലിയൻ ഭീകരവിരുദ്ധ സേന സിഡ്നിയിലെ സറെ ഹിൽസ്, വില്ലി പാർക്ക്. പഞ്ച്ബൗൾ, ലേകേബ എന്നിവടങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇൗ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഭീകരാക്രമണ ശ്രമമുണ്ടായ പശ്ചാത്തലത്തിൽ രാജ്യാന്തര, ആഭ്യന്തര വിമാനത്താവളങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.