മെൽബൺ: ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പരിക്ക്. ബീജിങിൽ നിന്ന് മെൽബണിലേക്കുള്ള വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരിക്കാണ് പരിക്കേറ്റത്.
രണ്ട് മണിക്കൂറിലേറയായി പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടെ പെെട്ടന്ന് ഹെഡ്ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും യാത്രക്കാരിയായ യുവതി പറഞ്ഞു. സംഭവമുണ്ടായ ഉടൻ ഹെഡ്ഫോൺ വിമാനത്തിെൻറ തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും അതിൽ നിന്ന് പുക ഉയരുന്നത് കണ്ടതായും യുവതിയുടെ മൊഴിയിലുണ്ട്. എന്നാൽ യുവതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സംഭവത്തിന് ശേഷം വിമാനത്തിലെ മറ്റ് യാത്രക്കാർക്കും അസ്വസ്ഥതകളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സാംസങ്ങിെൻറ നോട്ട് 7 മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇൗ മോഡലിന് വിമാനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെഡ്ഫോൺ പൊട്ടിതെറിച്ച വാർത്തകളും പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.