Posted On
date_range Updated On
date_range കാലിഫോർണിയയിൽ വെടിവെപ്പിൽ നാലുമരണം
ലോസ് ആഞ്ജലസ്: വീടിെൻറ പിറകുവശത്ത് ഫുട്ബാൾ കളി കണ്ടിരുന്നവർക്കുനേരെയുണ്ടായ വെടിവെപ്പിൽ നാലുപേർ ക ൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കുണ്ട്. വടക്കൻ ലോസ് ആഞ്ജലസിൽനിന്ന് 320 കിലോമീറ്റർ അകലെ ഫ്രെസ്നോയിലാണ് സംഭവം. കളി കാണുകയായിരുന്ന 35 പേർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു.
മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഫ്രെസ്നോ പൊലീസ് ഉപമേധാവി മൈക്കൽ റീഡ് പറഞ്ഞു. പരിക്കേറ്റ ആറുപേർ 25നും 35നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നിൽ എത്രപേരുണ്ടെന്നോ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടെന്നോ കാര്യം വ്യക്തമല്ല. പ്രതികളെ പിടികൂടുന്നതിനായി സമീപത്തെ സുരക്ഷ കാമറകൾ നിരീക്ഷിച്ചു വരുകയാണെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.