കിർഗിസ്​താനിൽ കാർഗോ വിമാനം തകർന്ന്​ 32 പേർ മരിച്ചു

ബിഷ്​കേക്​: കിർഗിസ്​താനിൽ കാർഗോ വിമാനം  ജനവാസപ്രദേശത്ത്​ തകർന്നു  വീണ്​ 32 പേർ മരിച്ചു. ഹോങ്​കോങ്ങിൽ നിന്ന്​ ഇസ്​താംബുളിലേക്ക്​ കിർഗിസ്​താൻ തലസ്ഥാനമായ ബിഷ്​കേക്​ വഴി പോവുകയായിരുന്ന വിമാനമാണ്​ അപകടത്തിൽപെട്ടത്​.
തുർക്കി എയർലൈൻസി​​െൻറ ബോയിങ്​ 747-400  വിമാനം ​ മനാസ്​ അന്താരാഷ്​ട്രവിമാനത്താവളത്തിൽ ഇറക്കുന്നതിന്​ തൊട്ടു മുമ്പ്​ സമീപപ്രദേശത്തെ വീടുകൾക്ക്​ മുകളിൽ  തകർന്നു വീഴുകയായിരുന്നു.  വിമാനത്തിൽ അഞ്ചുപേരാണുണ്ടായിരുന്നതെന്ന്​ കിർഗിസ്​താൻ വ്യോമഗതാഗത മന്ത്രാലയം അറിയിച്ചു.   മരിച്ചവരിൽ ഏറെ പേരും ഗ്രാമീണരാണ്​.

 പ്രാദേശിക സമയം 7.30 ഒാടെയാണ്​ അപകടം. കനത്ത മൂടൽ മഞ്ഞുമൂലം ദൃശ്യ​ പരിധി നഷ്​ടമായതാണെന്ന്​ അപകടത്തിന്​ കാരണമായത്​. വിമാനം വീടുകൾക്ക്​ മുകളിലൂടെ തകർന്നു വീണതാണ്​ കൂടുതൽ മരണത്തിനിടയാക്കിയത്​. പൈലറ്റി​​െൻറയും 15 ഗ്രാമീണരുടെയും മൃതദേഹം കണ്ടെടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - 32 Dead As Cargo Plane Crashes In Kyrgyzstan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.