Posted On
date_range Updated On
date_range ലേബര്‍ പാര്‍ട്ടി നേതാവായി കോര്‍ബിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവായി ജെറമി കോര്‍ബിന്‍ 61. 8 വോട്ടുകള്‍ സ്വന്തമാക്കി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
എതിരായി മത്സരിച്ച ഓവന്‍ സ്മിത്തിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് കോര്‍ബിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലിവര്‍പൂളിലെ സമ്മേളനത്തില്‍ അന്തിമഫലം പ്രഖ്യാപിച്ചപ്പോള്‍ സ്മിത്തിന് 193,226ഉം കോര്‍ബിന് 313,209 ഉം വോട്ടുകള്‍ ലഭിച്ചു. ബ്രെക്സിറ്റ് അനന്തരം കോര്‍ബിന്‍െറ നേതൃത്വത്തില്‍ വിശ്വാസമില്ളെന്നാരോപിച്ച് ജൂണില്‍ നിരവധി എം.പിമാര്‍ നിഴല്‍മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോര്‍ബിന് ഇത് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.