റീഗന്‍ വധശ്രമക്കേസിലെ പ്രതിക്ക് 35 വര്‍ഷത്തിനുശേഷം മോചനം

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്‍റ് റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമം നടത്തിയതിന് ശിക്ഷിക്കപ്പെട്ട ജോണ്‍ ഹിംഗ്ളേക്ക് 35 വര്‍ഷത്തിനുശേഷം മോചനം. വാഷിങ്ടണിലെ മനോരോഗ ചികിത്സക്കായുള്ള ആശുപത്രിയില്‍നിന്നാണ് ഈ 61കാരനെ സ്വതന്ത്രനാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  വെര്‍ജീനിയയിലുള്ള  മാതാവിന്‍െറ വീട്ടില്‍ വാടകക്കെടുത്ത കാറില്‍ ഹിംഗ്ളേ ചെന്നിറങ്ങി. പൊതുജനങ്ങള്‍ക്ക് ഇയാള്‍ ഒരു ഭീഷണിയാവില്ളെന്ന് കഴിഞ്ഞ ജൂലൈയില്‍ ഫെഡറല്‍ ജഡ്ജി വിധിച്ചിരുന്നു. യാത്രാ നിയന്ത്രണം, ആഴ്ചയില്‍ മൂന്നു ദിവസം നിര്‍ബന്ധിത സേവനം, പൊലീസ് പിന്തുടരല്‍, മാനസികാരോഗ്യ വിദഗ്ധനുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ ഉപാധികളോടെയാണ് മോചനം.

1981 മാര്‍ച്ച് 30ന് വാഷിങ്ടണ്‍ ഡി.സിയിലെ ഹോട്ടലില്‍ റീഗനുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അമേരിക്കന്‍ നടിയായ ജോഡി ഫോസ്റ്ററുടെ ‘ടാക്സി ഡ്രൈവര്‍’ എന്ന ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഹിംഗ്ളേയുടെ ചെയ്തിയെന്ന് പിന്നീട് പുറത്തുവന്നു. എന്നാല്‍, വെടികൊണ്ടത് ആ സമയത്ത് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന ജെയിംസ് ബ്രാന്‍റിക്കായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.