Posted On
date_range Updated On
date_range ഒബാമയെ അപമാനിച്ചിട്ടില്ല, ബാന്‍ കി മൂണ്‍ വിഡ്ഢിയാണെന്നു കരുതുന്നു- ദുതേര്‍തെ
ജകാര്‍ത്ത: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയെ അപമാനിച്ചിട്ടില്ളെന്നും മനുഷ്യാവകാശപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിഡ്ഢിയാണെന്നു കരുതുന്നതായും ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ. ദുതേര്‍തെ ഫിലിപ്പീന്‍സില്‍ നടത്തുന്ന മയക്കുമരുന്നുവേട്ടയെ യു.എന്‍ അപലപിച്ചിരുന്നു.
മനുഷ്യാവകാശധ്വംസനങ്ങള്‍ ലാവോസില്‍ നടന്ന ആസിയാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചതില്‍ ബാന്‍ കി മൂണ്‍ വിഡ്ഢിയായി മാറിയെന്നായിരുന്നു ദുതേര്‍തെയുടെ പരാമര്‍ശം. അമേരിക്കയോട് മത്സരത്തിനില്ളെന്നും തന്നെപ്പോലൊരു അഭിഭാഷകനായ ഒബാമയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.