Posted On
date_range Updated On
date_range ലൈംഗികാരോപണം: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി രാജിവെച്ചു
ലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സെലക്ട് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞു. ലീസെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എം.പിയായ ജെയ്ത് വാസാണ് രാജിവെച്ചത്. ഇദ്ദേഹം പുരുഷ ലൈംഗികതൊഴിലാളികള്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്ത സണ്‍ഡെ മിറര്‍ പത്രം പുറത്തുവിട്ടതിനെ തുടര്‍ന്നാണ് രാജി.
ആഗസ്റ്റിലെ ഒരു ദിവസം വൈകീട്ട് ലണ്ടനിലെ ഫ്ളാറ്റിലത്തെിയ രണ്ടു പുരുഷന്മാര്‍ക്ക് എം.പി പണം നല്‍കിയെന്നാണ് പത്രം വെളിപ്പെടുത്തിയത്. കൂടാതെ, ഇവരുമായി പോപ്പോഴ്സ് എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ച് ജെയ്ത് വാസ് സംസാരിച്ചെന്നും മയക്കുമരുന്നിനുവേണ്ടി പണം വാഗ്ദാനം ചെയ്തെന്നുമാണ് ആരോപണം. വ്യക്തിപരമായ ആക്ഷേപമാണ് പത്രം നടത്തിയിട്ടുള്ളതെന്ന് ജെയ്ത് വാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.