Posted On
date_range Updated On
date_range ബ്രിട്ടനും ഈജിപ്തും ആയുധസഹകരണം വര്‍ധിപ്പിക്കാന്‍ ധാരണ
ലണ്ടന്‍: ഈജിപ്തിലേക്ക് ആയുധക്കയറ്റുമതി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി കൈറോയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. ബ്രിട്ടന്‍ പ്രതിരോധവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്. ജനറല്‍ ടോം ബെക്കറ്റ് ആയിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്. ഐ.എസിനെതിരായ പോരാട്ടത്തില്‍ ഈജിപ്തുമായി സൈനികസഹകരണത്തിന് ബ്രിട്ടന് താല്‍പര്യമുണ്ടെന്ന് ബെക്കറ്റ് വ്യക്തമാക്കി.
ലക്ഷക്കണക്കിന് ഡോളറുകളുടെ ആയുധങ്ങള്‍ പ്രതിവര്‍ഷം ബ്രിട്ടന്‍ ഈജിപ്തിലേക്ക് കയറ്റുമതിചെയ്യുന്നുണ്ട്. 2013 മുതലാണ് ഐ.എസിനെതിരെ ഈജിപ്ത് പോരാട്ടംതുടങ്ങിയത്. നിരവധി ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈന്യം അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.