ജര്‍മന്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു


മ്യൂണിക്: മ്യൂണികിനടുത്തെ റെയില്‍വേ സ്റ്റേഷനില്‍ കത്തിക്കുത്തില്‍  ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമി മനോരോഗിയാണെന്നും മയക്കുമരുന്നിനടിമയാണെന്നും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.  കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷമേ യഥാര്‍ഥ ചിത്രം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അതില്‍ വസ്തുതയില്ളെന്നും ആക്രമി ജര്‍മന്‍ സ്വദേശിയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.