ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; പ്രവചനങ്ങള്‍ സാദിഖ് ഖാനൊപ്പം

ലണ്ടന്‍: ബ്രിട്ടനില്‍ ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ലേബര്‍ കക്ഷിയുടെ പ്രതിനിധി സാദിഖ് ഖാനും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി സാക് ഗോള്‍ഡ്സ്മിത്തും തമ്മിലാണ് പ്രധാന പോര്. അടുത്തിടെ നടന്ന എല്ലാ പ്രവചനങ്ങളിലും മേല്‍ക്കൈ നേടിയ സാദിഖ് ഖാന്‍ തന്നെ ലണ്ടന്‍ മേയറാകുമെന്നാണ് കണക്കുകൂട്ടല്‍. ചെറുകിട കക്ഷികളായ ഗ്രീന്‍സ്, യുകിപ് എന്നിവയുടേത് ഉള്‍പെടെ മൊത്തം 12 സ്ഥാനാര്‍ഥികളാണ് ഗോദയിലുള്ളത്. വ്യാഴാഴ്ച പോളിങ് പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാകും വോട്ടെണ്ണല്‍. ഇതോടൊപ്പം ലണ്ടന്‍ പ്രാദേശിക കൗണ്‍സിലിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 2000ല്‍ നിലവില്‍വന്ന ലണ്ടന്‍ മേയര്‍ തസ്തികയിലേക്ക് അഞ്ചാം തെരഞ്ഞെടുപ്പാണിത്. വിജയസാധ്യത കല്‍പിക്കപ്പെടുന്ന സാദിഖ് ഖാനെതിരെ സെമിറ്റിക് വിരുദ്ധര്‍ ഒരുവശത്തും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ മറുവശത്തും ശക്തമായുണ്ട്.
സപ്ളിമെന്‍ററി വോട്ടിങ് സംവിധാനമാണ് ഈ തെരഞ്ഞെടുപ്പിന്‍െറ സവിശേഷത. ഓരോ വോട്ടര്‍ക്കും രണ്ടാമത് പിന്തുണക്കുന്ന ആള്‍ക്കും വോട്ടുചെയ്യാന്‍ അവസരമുണ്ടാകും. ലണ്ടനില്‍ താമസിക്കുന്ന 18 വയസ്സു തികഞ്ഞ എല്ലാ അംഗീകൃത വോട്ടര്‍മാര്‍ക്കും വോട്ടവകാശമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.