തടവുകാരുടെ കൊല; റൊമേനിയന്‍ ജയിലര്‍ക്ക് 20 വര്‍ഷം തടവ്

ബ്യൂക്കറസ്റ്റ്: തടവുകാരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് മുന്‍ ജയിലര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ. വിധിച്ചു. അയണ്‍ ഫിഷ്യര്‍ എന്ന 87 കാരനെയാണ് റൊമേനിയന്‍ കോടതി ശിക്ഷിച്ചത്. തടവുകാരുടെ ജീവന്‍ ഹനിക്കുന്ന തരത്തില്‍ ഭക്ഷണവും മരുന്നും നല്‍കാതിരിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് അയണ്‍ഫിഷ്യറിനെതിരെയുള്ള കുറ്റം. കമ്യൂണിസ്റ്റ് ഭരണകാലത്ത് ജയിലറായിരുന്ന അയണ്‍ ഫിഷ്യര്‍. ഇക്കാലയളവില്‍ 103 രാഷ്ട്രീയ തടവുകാര്‍ കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി.

1958 മുതല്‍ 63 വരെയുള്ള കാലഘട്ടത്തില്‍ ഇയാള്‍ പെരിപ്രാവ ലേബര്‍ ക്യാമ്പിലാണ് ജോലി ചെയ്തിരുന്നത്. വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കാന്‍ 10 ദിവസം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. മുതിര്‍ന്ന ഓഫീസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇയാളുടെ വാദം. സമാന ആരോപണം നേരിട്ട കേസില്‍ റംനിക്യു ജയിലിലെ കമാന്‍ററായ അലക്സാണ്ട്രു വിസിനിസ്ക്യൂ എന്ന 90 തൊണ്ണൂറുകാരനെ കോടതി കഴിഞ്ഞമാസം 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.