സിഡ്നി: ഇംഗ്ളീഷ് നാവികനായ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് ആസ്ട്രേലിയ കണ്ടത്തെി എന്ന ചരിത്രസത്യത്തിന് തിരുത്തുമായി ആസ്ട്രേലിയയിലെ സര്‍വകലാശാല.
ബ്രിട്ടന്‍, ആസ്ട്രേലിയ കീഴടക്കുകയായിരുന്നെന്നും ഈ പ്രദേശം കണ്ടത്തെുകയോ ഇവിടെ താമസമുറപ്പിക്കുകയോ ആയിരുന്നില്ളെന്നും ന്യൂ സൗത് വെയില്‍സ് സര്‍വകലാശാലയുടെ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള തദ്ദേശീയ ഭാഷാപദാവലി നിര്‍ദേശങ്ങളാണ് വിവാദമായത്.
കണ്ടുപിടിത്തത്തേക്കാള്‍ കീഴടക്കലാണ് കൂടുതല്‍ അനുയോജ്യമായ പദമെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ആസ്ട്രേലിയയെ കീഴടക്കിയും സ്വന്തമാക്കിയും കോളനിയാക്കിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. 40,000 വര്‍ഷത്തിലധികം മനുഷ്യര്‍ താമസിച്ച പ്രദേശം മറ്റൊരാള്‍ കണ്ടത്തെിയെന്നത് യോജിച്ച പദമല്ല.
ആദിവാസി വിഭാഗങ്ങള്‍ എന്നതിനുപകരം ആസ്ട്രേലിയയിലെ തദ്ദേശീയര്‍ എന്നും ഉപയോഗിക്കാനാണ് നിര്‍ദേശം. സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഈ പദങ്ങളുപയോഗിക്കാനാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധവുമില്ല. ഈ നിര്‍ദേശങ്ങളെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹികമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്.
സിഡ്നിക്കടുത്ത് ബോട്ടണി ബേയിലാണ് 1770 ഏപ്രില്‍ 29ന് ജെയിംസ് കുക്ക് ആദ്യമായി കാലുകുത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആസ്ട്രേലിയ എന്ന പേരുവിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.