ഇന്ത്യൻ നയതന്ത്ര പ്രതിനിധി പ​െങ്കടുത്ത ചടങ്ങിൽ പിടികിട്ടാപുള്ളി വിജയ് മല്യയും

ലണ്ടൻ: ബോംബെ പ്രത്യേക കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ലണ്ടനിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പെങ്കടുത്ത ചടങ്ങിനെത്തിയത് വിവാദമാകുന്നു. ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ നവ്തേജ് സർണ പെങ്കടുത്ത പുസ്തക പ്രകാശന ചടങ്ങിലാണ് മല്യയും പെങ്കടുത്തത്. സുഹേൽ സേത്ത്,പത്ര പ്രവർത്തകൻ സണ്ണി െസൻ,എന്നിവർ ചേർന്നെഴുതിയ 'മന്ത്രാസ് ഫോർ സക്സസ്സ്:ഇന്ത്യാസ് ഗ്രേറ്റസ്റ്റ് സി.ഇ.ഒാസ് ടെൽ യു ഹൗ റ്റു വിൻ'(Mantras for Success: India's Greatest CEOs Tell You How to Win ) എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിലാണ് ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളി വിജയ് മല്യ നയതന്ത്ര പ്രതിനിധിക്കൊപ്പം പെങ്കടുത്തത്. അതേസമയം ലണ്ടനിൽ നടന്ന ചടങ്ങ് സർക്കാർ സംഘടിപ്പിച്ചതല്ലെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

തെൻറ പുസ്തക പ്രകാശന ചടങ്ങ് തുറന്ന സദസ്സായിരുന്നുവെന്നും വിജയ് മല്യ പ്രത്യേകം ക്ഷണിക്കാതെ തന്നെ സദസ്സിൽ ഒരാളായി പെങ്കടുത്തതാണെന്നും സുഹേൽ സേത്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു. വിജയ് മല്യയെ സദസ്സിൽ കണ്ട ഉടൻ അതൃപതി അറിയിച്ച് നവ്തേജ് സർണ ഇറങ്ങിപ്പോയതായും സുഹേൽ സേത്ത് എൻ.ഡി.ടി.വി വാർത്താ ചാനലിനോട് പറഞ്ഞു. 9000 കോടി രൂപയുടെ കടബാധ്യത വരുത്തി നാടുവിട്ട യു.ബി ഗ്രൂപ് ചെയര്‍മാന്‍ വിജയ് മല്യയോട് ഇന്ത്യയിലേക്ക് തിരിച്ച് വരാൻ കോടതി നിരവധി തവണ ഉത്തരവിട്ടിരുന്നു.

ഇതിനെ തുടർന്നാണ് കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.  മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഫ്ളാറ്റുകളും ചെന്നൈയിലെ ഭൂമിയും ബാങ്ക് അക്കൗണ്ടും കിങ് ഫിഷര്‍ ടവറും അടക്കം മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ ദിവസമാണ് ഇ.ഡി കണ്ടു കെട്ടിയത്. ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയാണ് മല്യ ഇന്ത്യ വിട്ടത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ പേരില്‍ ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് കടമെടുത്ത 430 കോടി രൂപ വിദേശങ്ങളില്‍ സ്വത്തുവാങ്ങാന്‍ വക തിരിച്ചുവിട്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.