കടലിനടിയില്‍ കണ്ടത്തെിയ അവശിഷ്ടങ്ങള്‍ പ്രകൃതി പ്രതിഭാസമാണെന്ന് പഠനം

ലണ്ടന്‍: ഗ്രീക് ദ്വീപായ സൈക്കിന്തോസില്‍ കടലിനടിയില്‍ കണ്ടത്തെിയ അവശിഷ്ടങ്ങള്‍ പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണെന്നും മനുഷ്യനിര്‍മിതമല്ളെന്നും പുതിയ കണ്ടത്തെല്‍. ഇവിടെ കണ്ടത്തെിയ അവശേഷിപ്പുകള്‍ പുരാതന ഗ്രീക് നഗരമാണെന്ന വാദം തെറ്റാണെന്നും പഠനം പറയുന്നു.
ഈസ്റ്റ് ആഗ്ലിയസ് യൂനിവേഴ്സിറ്റിയിലെ ജൂലിയന്‍ ആന്‍ഡ്രൂസാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. സാധാരണയായുണ്ടാവുന്ന ഭൂഗര്‍ഭ പ്രതിഭാസമാണ് സമുദ്രാടിത്തട്ടില്‍ ഇത്തരത്തില്‍ നിര്‍മിതിക്ക് കാരണമായതെന്നും ഏകദേശം 50 ലക്ഷം വര്‍ഷംമുമ്പുണ്ടായ പ്രതിഭാസമാണ് കടലിനടിയില്‍ വൃത്താകാരത്തിലുള്ള സ്തംഭങ്ങളും മറ്റും ഉടലെടുക്കാന്‍ കാരണമെന്നും പഠനത്തില്‍ പറയുന്നു.
ഹൈഡ്രോ കാര്‍ബണിന്‍െറ മിനറലൈസേഷനാണ് വൃത്താകാരത്തിലുള്ള സ്തംഭ രൂപത്തിന് കാരണമെന്നും കണ്ടത്തെലുണ്ട്. മറൈന്‍ ആന്‍ഡ് പെട്രോളിയം ജിയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.