യൂറോപ്പില്‍ 10,000ത്തിലേറെ അഭയാര്‍ഥിക്കുട്ടികളെ കാണാതായി

സ്റ്റോക്ഹോം: യുദ്ധമുഖങ്ങളില്‍നിന്ന് യൂറോപ്പിലത്തെിയ 10,000ത്തിലേറെ അഭയാര്‍ഥിക്കുട്ടികളെ കാണാനില്ളെന്ന് റിപ്പോര്‍ട്ട്. ഇവരിലേറെ പേരും മനഷ്യക്കടത്തുകാരുടെ കൈയില്‍ അകപ്പെട്ടതായി സംശയമുണ്ടെന്ന് യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ഇന്‍റലിജന്‍സ് ഏജന്‍സി പറയുന്നു. ഈ കുട്ടികള്‍ ക്രിമനല്‍ സംഘങ്ങളിലോ അടിമത്വത്തിലേക്കോ എത്താം. ചിലരെ മുതിര്‍ന്നവര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുവെന്നും റിപോര്‍ട്ടുണ്ട്. ഇറ്റലിയില്‍നിന്ന് മാത്രം 5000 കുട്ടികളെയും സ്വീഡനില്‍നിന്ന് 1000 പേരെയും കാണാതായി.

2005 മെയില്‍ അഭയാര്‍ഥികേന്ദ്രങ്ങളില്‍ നിന്ന് 5000ത്തിലേറെ കുട്ടികളെ കാണാതായി. ഉറ്റവരുടെ സംരക്ഷണമില്ലാതെ  കഴിഞ്ഞ വര്‍ഷം 26,000 അഭയാര്‍ഥിക്കുട്ടികളാണ് യൂറോപ്പിലത്തെിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ വരുമിത്.പതിനായിരക്കണക്കിന് കുട്ടികളെ കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന വക്താവ് ലിയനാര്‍ഡ് ഡോയല്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.