അമേരിക്കന്‍ എയര്‍ലൈന്‍സ് ഫൈ്ളറ്റില്‍ യാത്രക്കാരെ ബാധിച്ച അസുഖം; ദുരൂഹത നീങ്ങിയില്ല

ലണ്ടന്‍: ലണ്ടനില്‍ നിന്ന് ലോസ് ആഞ്ചല്‍സിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സിനെ പിടികൂടിയ ‘അസുഖ’ത്തെ കുറിച്ച് ദുരൂഹത തുടരുന്നു. ബുധനാഴ്ചത്തെ ആ യാത്രയില്‍ നിരവധി യാത്രക്കാരും വിമാന ജീവനക്കാരും അസ്വസ്ഥരായി. ഇതേതുടര്‍ന്ന് ലണ്ടനിലേക്കു തന്നെ പൈലറ്റ് വിമാനം തിരിച്ചു പറത്തി. സുരക്ഷിതമായി ഇറങ്ങിയെങ്കിലും പിറ്റേ ദിവസം ബ്രിട്ടനിലും പുറത്തും ഇറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു ഈ ദുരൂഹ ‘രോഗം’. ഡെയ് ലി ടെലഗ്രാഫില്‍ വന്ന റിപോര്‍ട്ടില്‍ ഒരു യാത്രികന്‍ തലകറങ്ങി വീണതായി പോലും പറയുന്നു. 

വിമാനം പറന്നുയര്‍ന്നപ്പോള്‍ തന്നെ രണ്ട് യാത്രക്കാരും നിരവധി ജീവനക്കാരും തലകറക്കം അനുഭവപ്പെട്ടതായി പരാതി നല്‍കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ലണ്ടനിനടുത്തുള്ള ഹീത്രു വിമാനത്താവളത്തില്‍ പൈലറ്റ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തില്‍ 172 യാത്രികരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഉടന്‍തന്നെ ആരോഗ്യ വിദഗ്ധരും പൊലീസും അഗ്നിശമന വിഭാഗവും ഓടിയത്തെി. ലഗേജുകള്‍ എല്ലാം പരിശോധനക്ക് വിധേയമാക്കിയതായും ടെലിഗ്രാഫ് പറയുന്നു.

എന്നാല്‍, ഇത്രയൊക്കെ ആയിട്ടും എന്താണ് അസ്വസ്ഥതക്ക് കാരണമെന്ന് പുറത്ത് വന്നിട്ടില്ല. വിമാനത്തിന്‍റെ ജെറ്റ് എഞ്ചിനില്‍ നിന്നുള്ള പുക കാബിനിലേക്ക് ലീക്ക് ചെയ്തതാവാം അസ്വസ്ഥതക്ക് കാരണമെന്നാണ് നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.