ഹിമാലയം 60 സെ.മീ താഴ്ന്നു; നേപ്പാളില്‍ വന്‍ ഭൂകമ്പ സാധ്യത


ലണ്ടന്‍: 2014 ഏപ്രിലില്‍ നേപ്പാളില്‍ കനത്ത നാശം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് ഹിമാലയപര്‍വതനിരകള്‍ 60 സെ.മി താഴ്ന്നതായി ഗവേഷകര്‍ കണ്ടത്തെി. ഭൂകമ്പത്തിന് കാരണമായ ഭൂമിക്കടിയിലെ ഭ്രംശമേഖലകളില്‍ വന്‍ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ നേപ്പാളില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. അതേസമയം, ഭൂകമ്പം ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ ബാധിച്ചിട്ടില്ല. ഭൂകമ്പകേന്ദ്രത്തില്‍നിന്ന് ഏതാണ്ട് 50 കി.മീ അകലെയാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്. അതിനാലാണ് പരിക്കേല്‍ക്കാതെ എവറസ്റ്റ് രക്ഷപ്പെട്ടത്. വളരുന്ന പര്‍വതനിരയാണ് ഹിമാലയം. എന്നാല്‍, ഭൂകമ്പത്തോടെ 2015ല്‍ ആ പ്രക്രിയ ഇല്ലാതായിമാറിയെന്നും പഠനത്തില്‍ പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് സമ്മര്‍ദമൊഴിഞ്ഞപ്പോള്‍ ഹിമാലയം താഴ്ന്നു.
തുടര്‍ന്ന് പര്‍വതത്തിന്‍െറ പൊക്കവും കുറഞ്ഞു.  ഉപഗ്രഹനിരീക്ഷണങ്ങളുടെ പിന്തുണയോടെയാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ജോണ്‍ എലിയട്ടും സംഘവും പഠനം നടത്തിയത്. പഠനം നേച്വര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു ഭൂഫലകങ്ങള്‍ കൂടിച്ചേരുന്ന ഭ്രംശമേഖലക്ക് മുകളിലാണ് നേപ്പാള്‍ ഇപ്പോഴുള്ളത്. നേപ്പാളിനെ തകര്‍ത്തെറിഞ്ഞ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 8000യിരത്തിലേറെ പേരാണ് മരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.