Posted On
date_range Updated On
date_range അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറോപ് സന്നദ്ധമാകണമെന്ന് പോപ്
വത്തിക്കാന്‍ സിറ്റി: സിറിയയില്‍നിന്നും മറ്റും വരുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറാകണമെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അഭയാര്‍ഥി പ്രവാഹം മൂലമുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തുതന്നെ, അവരെ സ്വീകരിക്കാന്‍ യൂറോപ്യന്‍ സര്‍ക്കാറുകള്‍ സന്നദ്ധമാകണം. വത്തിക്കാനില്‍ സഭാ പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജര്‍മന്‍ നഗരമായ കൊളോണില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുണ്ടായ അതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് പോപ്പിന്‍െറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.