കുട്ടികള്‍ പ്രതിവര്‍ഷം 22 കിലോ മധുരം കഴിക്കുന്നുവെന്ന് പഠനം

ലണ്ടന്‍: നാലിനും 10നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഒരോവര്‍ഷവും 22 കിലോവരെ മധുരം കഴിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടത്തെി. ഒരു അഞ്ചുവയസ്സുകാരന്‍െറ ശരാശരി ശരീരഭാരമാണിത്. സാധാരണഗതിയില്‍ ഈ പ്രായത്തിലുള്ള കുട്ടിയുടെ ശരീരത്തിലേക്ക് ചെല്ളേണ്ടതിന്‍െറ മൂന്നുമടങ്ങ് അളവാണിത്. ബ്രിട്ടനിലെ പൊതുജനാരോഗ്യ പ്രചാരണപരിപാടിയുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് കുട്ടികളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം വര്‍ധിക്കുന്നതായി കണ്ടത്തെിയത്. 
കുട്ടികളുടെ ഭക്ഷണക്രമത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതിന്‍െറ ആവശ്യകതയാണ് പ്രചാരണലക്ഷ്യം. കുട്ടികള്‍ അമിതമായി മധുരം കഴിക്കുന്നത് പൊണ്ണത്തടിക്കും ദന്തക്ഷയത്തിനും ഇടയാക്കുമെന്ന് പഠനത്തിലുടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 
 5500 പഞ്ചസാരക്കട്ടികള്‍ക്ക് തുല്യമാണ് 22 കിലോ പഞ്ചസാര. മൃദുപാനീയങ്ങള്‍, ബിസ്കറ്റ്, ബണ്‍, കേക്ക്, പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്തുന്ന ധാന്യങ്ങള്‍, മധുരപലഹാരം, പഴച്ചാറുകള്‍, പേസ്റ്റ്ട്രി, പുഡിങ് തുടങ്ങിയവയിലാണ് പഞ്ചസാരയുടെ അളവ് കൂടുതലുള്ളത്. കുട്ടികള്‍ അധികമായി മധുരം കഴിക്കുന്നത് ദന്തരോഗങ്ങള്‍ക്കും അമിതമായി വണ്ണംവെക്കുന്നതിനും കാരണമാകുന്നുവെന്ന് ഇംഗ്ളണ്ടിലെ പൊതുജനാരോഗ്യ വകുപ്പിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ. ആലിസണ്‍ ടെഡ്സണ്‍ പറഞ്ഞു. ശരീരത്തിലെ പഞ്ചസാരയുടെ അമിതമായ അളവ് കുട്ടികളുടെ സൗഖ്യത്തെ ബാധിക്കുന്നുവെന്നും അവരില്‍ ആക്രമണോത്സുകത വര്‍ധിപ്പിക്കുകയും സ്കൂളില്‍ പോവാനുള്ള താല്‍പര്യം കുറക്കുകയും ചെയ്യുന്നുവെന്നും ഡോ. ടെഡ്സണ്‍ കൂട്ടിച്ചേര്‍ത്തു. 
ബ്രിട്ടനിലെ പൊതുജനാരോഗ്യ പരിപാടിയായ ഷുഗര്‍ സ്മാര്‍ട്ട് കാമ്പയിനിന്‍െറ ഭാഗമായി ഒരു പുതിയ ആപ് പുറത്തിറക്കിയിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ ആപ് ഉപയോഗിച്ച് ഓരോ ഉല്‍പന്നത്തിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അറിയാനാവും.  അഞ്ചുവയസ്സുള്ള കുട്ടികള്‍ ദിനേന 19 ഗ്രാമിലധികം (അഞ്ചു കട്ടി) പഞ്ചസാര ഉപയോഗിക്കരുത്. ഈ ആപ് ഉപയോഗിച്ചാല്‍ ഏതെല്ലാം രീതിയിലാണ് കുട്ടികളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ വേണ്ടരീതിയില്‍ മാറ്റ വരുത്താന്‍ രക്ഷിതാക്കള്‍ക്കാവുമെന്നും ഡോ. ആലിസണ്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.