ഗ്രീസില്‍ രണ്ട് അഭയാര്‍ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു

ഏഥന്‍സ്: ഗ്രീസില്‍ രണ്ട് അഭയാര്‍ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു.  വിക്ടോറിയ ചത്വരത്തിലെ മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഇവരെ നഗരവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകട നില തരണം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഏതന്‍സിലും  രാജ്യത്തെ വടക്കന്‍ അതിര്‍ത്തികളിലുമായി പതിനായിരക്കണക്കിന് അഭയാർത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. 2015 ജനുവരി മുതല്‍ തുടങ്ങിയ അഭയാര്‍ഥി പ്രവാഹത്തില്‍ ഇതുവരെ പത്ത് ലക്ഷം പേരാണ് ഗ്രീസില്‍ എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ കണക്കു പ്രകാരം (ഐ.ഒ.എം) ഈ വര്‍ഷം 100,000ലേറെ അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഗ്രീസിലേക്കും ഇറ്റലിയിലേക്കും എത്തിയിട്ടുണ്ട്. അതില്‍ 413പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം പലായനത്തിനിടെ 3,771 പേരാണ് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.