നോർവെയിൽ ഇടിമിന്നലേറ്റ്​ 300 കലമാനുകൾ ചത്തു (വിഡിയോ)

ഒസ്​ലോ: നോർവെയിൽ ഇടിമിന്നലേറ്റ്​ 300 കലമാനുകൾ ചത്തു. ഇതിൽ 70 കലമാൻ കുഞ്ഞുങ്ങളും ഉണ്ട്​. നിരവധി കലമാനുകൾക്ക്​ പരി​േക്കൽക്കുകയും ചെയ്​തു.​ സൗത്ത്​ നോർവെയിലെ ഹർദങ്കർവിദ്ദയിലെ പാർക്കിലാണ്​ അപകടം. നോർവെയിലെ ഏറ്റവും സൗന്ദര്യമുള്ള ടൂറിസ്​റ്റ്​ മേഖലയാണിത്​.

കാലാവസ്​ഥ മോശമാകുന്ന സമയത്ത്​ കലമാനുകൾ കൂട്ടത്തോടെ നിൽക്കാറുള്ളത്​ പതിവാണ്​. പാർക്ക്​ സംരക്ഷണ ഉദ്യോഗസ്​ഥരുടെ കണക്ക്​ പ്രകാരം 323 കലമാനുകളാണ്​ ചത്തത്​. മാനുകൾ കൂട്ടത്തോടെ ചത്ത്​ കിടക്കുന്ന ചിത്രം നോർവീജിയൻ നേച്ചർ ഇൻസ്​പക്​ട​േററ്റ്​ പുറത്ത്​ വിട്ടു.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.