തുര്‍ക്കിയിൽ മൂന്ന് നയതന്ത്രജ്ഞര്‍ അറസ്റ്റില്‍

ഇസ്തംബൂള്‍: പട്ടാളം നടത്തിയ അട്ടിമറിശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഉന്നത നയതന്ത്രജ്ഞരെ തുര്‍ക്കി കോടതി അറസ്റ്റ് ചെയ്തു. മുന്‍ പ്രസിഡന്‍റ് അബ്ദുല്ല ഗുല്ലിന്‍െറ ഉപദേശകനടക്കമുള്ള മൂന്നുപേരെയാണ് പിടികൂടിയിരിക്കുന്നത്. ഗുര്‍സന്‍ ബാലിക്, അലി ഫിന്ദിക്, തുന്‍കി ബാബലി എന്നിവരെയാണ് അങ്കാറ കോടതി അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചത്. ബാലിക് മുന്‍ പ്രസിഡന്‍റിന്‍െറ വിദേശകാര്യ വിഷയങ്ങളിലെ ഉപദേശകനും നയതന്ത്ര വൃത്തങ്ങളിലെ പ്രമുഖനുമാണ്.

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്‍റ് പദവിയിലത്തെുന്നതുവരെ ഏഴു വര്‍ഷം ഇദ്ദേഹം സ്ഥാനത്ത് തുടര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഓഗ്ലു വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴും ഉപദേശകപദവിയില്‍ ബാലികായിരുന്നു. 2013ല്‍ ഓഗ്ലു ന്യൂയോര്‍ക് സന്ദര്‍ശിച്ചവേളയില്‍ ഫത്ഹുല്ല ഗുലനുമായി കൂടിക്കാഴ്ച ഒരുക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2015ല്‍ താന്‍ രഹസ്യമായി ഗുലനെ കണ്ടിരുന്നെന്ന് ഓഗ്ലു വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗുലനാണെന്ന് ആരോപണമുയര്‍ന്നതോടെയാണ് ബാലിക് പിടിയിലാകുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.