ഇറ്റലി ഭൂകമ്പബാധിത മേഖലയില്‍ അടിയന്തരാവസ്ഥ

റോം: കനത്ത ഭൂലനത്തില്‍ തകര്‍ന്നടിഞ്ഞ മധ്യ ഇറ്റലിയിലെ അമട്രിസില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഭൂകമ്പബാധിത മേഖലകളില്‍ ഇറ്റാലിയന്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 267 ആയി ഉയര്‍ന്നു. മരിച്ചവരില്‍ നിരവധി വിദേശികളുമുണ്ട്. ദുരിതബാധിത മേഖലകളില്‍ അടിയന്തര ധനസഹായം അനുവദിച്ചു. കൂടുതല്‍ പേര്‍ മരിച്ചത് അമട്രിസിലാണ്. മൂന്നു ബ്രിട്ടീഷ് സ്വദേശികളെ ഉള്‍പ്പെടെ 193 പേരെയാണ് ഇവിടെ ഭൂചലനം തുടച്ചുമാറ്റിയത്. 5400 ഓളം രക്ഷാപ്രവര്‍ത്തകരാണ് ദുരന്തബാധിത മേഖലയിലുള്ളത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.