പരീക്ഷണപ്പറക്കലിനിടെ ഭീമൻ വിമാനം തകര്‍ന്നുവീണു

ലണ്ടന്‍: രണ്ടാമത്തെ പരീക്ഷണപ്പറക്കലിനിടെ ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 കിഴക്കന്‍ ഇംഗ്ളണ്ടില്‍ തകര്‍ന്നുവീണു. ലാന്‍ഡിങ്ങിനിടെയാണ് 92 മീറ്റര്‍ നീളമുള്ള  വിമാനം തകര്‍ന്നത്. ആളപായമില്ല. വിമാനത്തിന് തകരാറുകളൊന്നുമില്ലായിരുന്നെന്നും ലാന്‍ഡിങ് സമയത്തുണ്ടായ പ്രശ്നമാണ് അപകടത്തിന് വഴിവെച്ചതെന്നും വിമാന നിര്‍മാണ കമ്പനിയായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍ (എച്ച്.എ.വി) വക്താവ് പറഞ്ഞു. തിരിച്ചിറങ്ങുന്നതിനിടെ കാര്‍ഡിങ്ടണ്‍ എയര്‍ഫീല്‍ഡിന് സമീപത്തെ ടെലിഗ്രാഫ് തൂണില്‍ വിമാനം ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 17ന് നടന്ന വിമാനത്തിന്‍െറ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായിരുന്നു.

നിരീക്ഷണ വിമാനം എന്ന നിലയില്‍ അമേരിക്കയാണ് ആദ്യം വിമാനം പുറത്തിറക്കിയത്.  എന്നാല്‍, പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചതിനത്തെുടര്‍ന്ന് വിമാന പദ്ധതി അവര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് വിമാനം ഏറ്റെടുക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടുവന്നത്. ലോകത്തെ വലിയ ജെറ്റ് വിമാനത്തേക്കാള്‍ 15 മീറ്റര്‍ അധിക നീളമുള്ള ഇതിന് മണിക്കൂറില്‍ 92 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. 2021ഓടെ ഈയിനത്തിലുള്ള 10 പുതിയ വിമാനങ്ങള്‍കൂടി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.