പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ സർകോസി

പാരിസ്​: ഫ്രാൻസിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ മുൻ പ്രസിഡൻറ്​ നികോളാസ്​ സർകോസി. സ്വന്തം ഫേസ്​ബുക്​ പേജിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ്​ സർകോസി ഇക്കാര്യം അറിയിച്ചത്​. 2017ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ട്​.

കുടിയേറ്റ​​ പ്രശ്​നത്തെക്കുറിച്ചും രാജ്യത്ത്​ തുടർചയായി നടക്കുന്ന ഭീകരാക്രമണത്തെക്കുറിച്ചുമുള്ള കാമ്പയിന്​ നേതൃത്വം നൽകാനും 61 കാരനായ സർകോസി ആലോചിക്കുന്നുണ്ട്​. ഇതിലൂടെ നാഷനൽ ഫ്രണ്ട്​ നേതാവും പ്രസിഡൻറ്​ സ്​ഥാനാർഥിയുമായ മറൈൻ ലീ പെന്നിനെയാണ്​ സർകോടി ഉന്നമിടുന്നത്​.

2012ൽ പ്രസിഡൻറ്​ സ്​ഥാനാർഥിയായി സർ​കോസി വീണ്ടും മത്സരിച്ചെങ്കിലും സോഷ്യലിസ്​റ്റ്​ മൂല്യങ്ങൾ വെച്ചു പുലർത്തുന്ന ഫ്രാൻസിസ്​ ഒാലൻറിനോട്​ പരാജയ​പ്പെട്ടിരുന്നു. ​ശേഷം രാഷ്​ട്രീയം വിടുകയാണെന്നും രാജ്യത്തെ സേവിക്കാൻ മറ്റൊരു വഴി കണ്ടെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2014ൽ കൺസർവേറ്റീവ്​ പാർട്ടിയുടെ തല​പ്പത്തെത്തിയതോടെയാണ്​ വീണ്ടും സജീവ രാഷ്​ട്രീയത്തിലേക്ക്​ തിരിച്ചു വരാൻ സർകോസി തീരുമാനിച്ചത്​. അടുത്തിടെ ഒരു അഭിമുഖത്തിൽ 2004ൽ ​ഫ്രാൻസിലെ പൊതു സ്കൂളുകളിൽ ഏ​ർപ്പെടുത്തിയ ശിരോവസ്​ത്ര നി​േരാധം സർവകലാശാലകളിലേക്ക്​ കൂടി വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സർകോസി പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.