ഈജിപ്തുമായി ബന്ധം പുനസ്ഥാപിക്കാന്‍ തുര്‍ക്കി

ഇസ്തംബൂള്‍: ഈജിപ്തുമായി ഉഭയകക്ഷിബന്ധം പുനസ്ഥാപിക്കാന്‍ തുര്‍ക്കി തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.   ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞത്. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ അടുത്ത അനുയായിയായിരുന്നു മുര്‍സി. മുര്‍സിയെ ജയിലിലടച്ചതിനെയും പട്ടാള അട്ടിമറിയെയും ഉര്‍ദുഗാന്‍ അപലപിച്ചിരുന്നു.  ഈജിപ്തുമായി സാമ്പത്തിക-സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി പ്രസിഡന്‍റ് ബിന്‍ അലി യില്‍ദിരിം വ്യക്തമാക്കി.

എന്നാല്‍, താറുമാറായ ബന്ധം പുനസ്ഥാപിക്കാന്‍ ഒറ്റരാത്രികൊണ്ട് സാധ്യമല്ളെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജൂണില്‍ ഇസ്രായേലുമായും റഷ്യയുമായും തുര്‍ക്കി നയതന്ത്രബന്ധം പുനരാരംഭിച്ചിരുന്നു. ഈജിപ്തുമായുള്ള ബന്ധം പുന$സ്ഥാപിക്കുമെന്ന് യില്‍ദിരിം പ്രത്യാശ പ്രകടിപ്പിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ജൂണില്‍ ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളുമായി ചിരകാല ശത്രുത ആഗ്രഹിക്കുന്നില്ളെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പോള്‍ ഈജിപ്ത് പ്രസിഡന്‍റ് ഫതഹ് അല്‍ സീസി മൗനം പാലിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.