കശ്മീര്‍ സംഘര്‍ഷം: ബാന്‍ കി മൂണ്‍ അപലപിച്ചെന്ന്

ഇസ്ലാമാബാദ്: കശ്മീര്‍ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടു.
താഴ്വരയില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതില്‍ ദു$ഖം രേഖപ്പെടുത്തിയ അദ്ദേഹം ചര്‍ച്ചയിലൂടെ പ്രദേശത്ത് സമാധാനം തിരിച്ചു കൊണ്ടുവരണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് അയച്ച കത്തില്‍ പറഞ്ഞു. കശ്മീരിലെ സാഹചര്യം ചൂണ്ടിക്കാണിച്ച് ശരീഫ് അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതായും സംഘര്‍ഷത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ശരീഫ് കത്തയച്ചത്. ജമ്മു-കശ്മീരിലെ പ്രശ്നത്തില്‍ ഇടപെടാന്‍ യു.എന്‍ ഏജന്‍സികളോട് പാകിസ്താന്‍ നേരത്തെ മുതല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. കശ്മീരടക്കമുള്ള ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും മൂണ്‍ കത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.