ആന്‍ഡേഴ്സ് ബ്രെവിക്കിന് അനുകൂലമായും പ്രതികൂലമായും വിധികള്‍

ഓസ്ലോ: 2011ല്‍ സ്ഫോടനത്തിലും വെടിവെച്ചും 77 പേരെ കൊന്ന കേസില്‍ വലതുപക്ഷ തീവ്രവാദി ആന്‍ഡേഴ്സ് ബ്രെവിക്കിന് അനുകൂലമായും പ്രതികൂലമായും ഒസ്ലോയിലെ കോടതി വിധികള്‍ പുറപ്പെടുവിച്ചു. തനിക്ക് നേരെ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന കേസിലാണ് ആന്‍ഡേഴ്സിന് അനുകൂലമായ വിധിയുണ്ടായത്. ബ്രെവിക്കിന്‍െറ തടവുശിക്ഷയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശങ്ങളെ സംബന്ധിച്ച മൂന്ന് നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി വിധിയില്‍ കോടതി പറഞ്ഞു. പ്രതിക്ക് നിയമനടപടികള്‍ക്ക് ചെലവായ ഇനത്തില്‍ 27 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചു. സ്വകാര്യതയും കുടുംബജീവിതവും ബന്ധങ്ങളും നിലനിര്‍ത്താനുള്ള യൂറോപ്യന്‍ യൂനിയന്‍ നിയമം നല്‍കുന്ന അവകാശം തനിക്ക് നല്‍കിയില്ളെന്ന ബ്രെവിക്കിന്‍െറ പരാതി കോടതി തള്ളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.