ജര്‍മനിയില്‍ ‘പെഗിഡ’ നേതാവിനെതിരായ കേസില്‍ വിചാരണ 


ബര്‍ലിന്‍: ജര്‍മനിയില്‍ കടുത്ത ഇസ്ലാമിക വിരുദ്ധ നിലപാടുകളുമായി അടുത്തിടെ രംഗത്തുവന്ന ‘പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗന്‍സ്റ്റ് ദി ഇസ്ലാമൈസേഷന്‍ ഓഫ് ദി ഓക്സിഡന്‍റ്’ (പെഗിഡ) സ്ഥാപകന്‍ ലുട്സ് ബക്മാനെതിരായ കേസില്‍ വിചാരണ തുടങ്ങുന്നു. ഫേസ്ബുക് പോസ്റ്റുകള്‍ വഴി വംശീയ വിദ്വേഷം പരത്തിയെന്നാരോപിക്കുന്ന പരാതിയിലാണ് വിചാരണ. സിറിയന്‍ അഭയാര്‍ഥികളെ ജര്‍മനിയിലേക്ക് സ്വാഗതം ചെയ്യുന്ന ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരെ ബക്മാന്‍ ശക്തമായി രംഗത്തത്തെിയിരുന്നു. 43കാരന്‍െറ പോസ്റ്റുകള്‍ അഭയാര്‍ഥികളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതും രാജ്യത്തെ ക്രമസമാധാനത്തെ തകര്‍ക്കുന്നതുമാണെന്ന് കോടതി പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ബക്മാന് മൂന്നുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.