ഇസ്രായേലിന്റെ സുരക്ഷ അപകടത്തിൽ –ബൈഡൻ

വാഷിങ്ടൺ: ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നൽകുന്ന ബില്ലിൽ ഒപ്പുവെച്ചതിന് ശേഷമാണ് ബൈഡന്റെ പ്രതികരണം. ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്ന ഇസ്രായേലിന് 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

‘‘ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണ്. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികൾക്കും എതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് എന്താണ് ആവശ്യമെങ്കിൽ അത് ഞാൻ ഉറപ്പുവരുത്തും’’ -ബൈഡൻ പറഞ്ഞു.

Tags:    
News Summary - Israel's security is in danger says Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.