ആദായനികുതി വിവരങ്ങള്‍ കാമറണ്‍ പരസ്യമാക്കി

ലണ്ടന്‍: പാനമ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്‍െറ കഴിഞ്ഞ ആറു വര്‍ഷത്തെ ആദായനികുതി രേഖകള്‍ പുറത്തുവിട്ടു. മരിച്ചുപോയ പിതാവ് അയാന്‍ ഡൊണാള്‍ഡ് കാമറണ്‍ നികുതി വെട്ടിച്ച് ദ്വീപുകളില്‍ സമ്പത്ത് നിക്ഷേപിച്ച വിവാദത്തില്‍, തന്‍െറ 2009 മുതലുള്ള പ്രധാനമന്ത്രിയുടെ സമ്പാദ്യവും നികുതി അടച്ച തുകയും കാണിക്കുന്ന മൂന്നു പേജുള്ള രേഖയാണ് ഞായറാഴ്ച പുറത്തുവിട്ടത്. കാമറണിന്‍െറ ഡൗണിങ് സ്ട്രീറ്റ് ഓഫിസ് ആണ് ബ്രിട്ടീഷ് അക്കൗണ്ടന്‍സി സ്ഥാപനമായ ആര്‍.എന്‍.എസ് തയാറാക്കിയ രേഖകള്‍ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നികുതി കൊടുക്കേണ്ട വരുമാനമായ 2,00,307 പൗണ്ടിന് പ്രധാനമന്ത്രി നികുതി അടച്ചത് 75,898 പൗണ്ടാണ്. കള്ളപ്പണം നിക്ഷേപിച്ചതില്‍  വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള പങ്ക് പരിശോധിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായും കാമറണ്‍ പ്രഖ്യാപിച്ചു. അതിനിടെ, പുറത്തുവിട്ട രേഖകളില്‍ രണ്ടു ലക്ഷം പൗണ്ട് മാതാവ് മേരി കാമറണ്‍ അദ്ദേഹത്തിന് 2011ല്‍ നല്‍കിയ സമ്മാനത്തുകയായാണ് കാണിച്ചിരിക്കുന്നത്.
എന്നാല്‍, ഈ തുകക്ക് ഇതുവരെ പ്രധാനമന്ത്രി നികുതിയടച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാക്കള്‍ കാമറണിനെതിരെ ശക്തമായി രംഗത്തുവന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.