ചൈന ഉരുക്ക് ഉല്‍പാദനം കുറക്കണമെന്ന് ബ്രിട്ടന്‍

ബെയ്ജിങ്: ഉരുക്കുല്‍പാദനം ഗണ്യമായി വെട്ടിക്കുറക്കണമെന്ന് ചൈനയോട് ബ്രിട്ടന്‍. ആഗോളമാര്‍ക്കറ്റില്‍ ചൈനയുടെ ഉരുക്ക് കുന്നുകൂടുകയും തല്‍ഫലമായി യു.കെപോലുള്ള രാജ്യങ്ങളുടെ ഉരുക്കിന് ഗണ്യമായി ഇടിവ് സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബ്രിട്ടന്‍െറ ഈ ആവശ്യം.
ഹിരോഷിമയില്‍ നടന്ന ജി-ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമോണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉരുക്കുനിര്‍മാണ രംഗത്ത് നല്ല ഭാവിയാണ് ബ്രിട്ടന്‍ ലക്ഷ്യംവെക്കുന്നതെന്ന് പറഞ്ഞ ഹാമോണ്ട് ചൈനയിലെ കമ്പനികള്‍ ബ്രിട്ടനിലെ ഉരുക്കുനിര്‍മാണ രംഗത്ത് നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടു.
2020 ആകുമ്പോഴേക്കും രാജ്യത്തെ ഉരുക്കുനിര്‍മാണം 1.13 ബില്യണ്‍ ആക്കി കുറക്കാന്‍ പദ്ധതിയുണ്ടെന്ന് ചൈന പ്രതികരിച്ചു. ചൈനയുടെ ഉരുക്കിന് വിലക്കുറവാണെന്നതാണ് ലോകം മുഴുവന്‍ ചൈനയുടെ ഉല്‍പന്നത്തിന് ആവശ്യക്കാരുണ്ടാകാന്‍ കാരണം.
പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഉരുക്ക് ഉല്‍പാദനമേഖലയില്‍ ചൈനയിലുള്ളത്. ഉരുക്ക് വ്യവസായത്തില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ ബ്രിട്ടനിലെ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.