Posted On
date_range Updated On
date_range ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി അഞ്ചു മരണം
ആതന്‍സ്: ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ചു കുടിയേറ്റക്കാര്‍ മരിച്ചു. നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു കുട്ടിയും രക്ഷപ്പെട്ടു. തുര്‍ക്കി തീരത്തെ ബന്ധിപ്പിക്കുന്ന സാമോസ് ദ്വീപില്‍ ചെറിയ പ്ളാസ്റ്റിക് ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ 11 പേരുണ്ടായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ അധികൃതരോട് പറഞ്ഞു. ഗ്രീക് ദ്വീപില്‍നിന്ന് കുടിയേറ്റക്കാരെ പുറത്താക്കുന്ന ഇ.യുതുര്‍ക്കി കരാര്‍ നിലവില്‍വന്നശേഷം ഗ്രീസിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.