Posted On
date_range Updated On
date_range മദര്‍ തെരേസക്ക് ഫൗണ്ടേഴ്സ് അവാര്‍ഡ്
ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ പുരസ്കാരമായ ഫൗണ്ടേഴ്സ് അവാര്‍ഡിന് പാവങ്ങളുടെ അമ്മയായി വാഴ്ത്തപ്പെടുന്ന മദര്‍ തെരേസ അര്‍ഹയായി. മരണാനന്തര ബഹുമതിയായ പുരസ്കാരം മദറിന്‍െറ ജീവിച്ചിരിപ്പുള്ള ഏക ബന്ധുവായ ആഗി ബൊജാഷിയു (72) ലണ്ടനില്‍ ഏറ്റുവാങ്ങി. ബിസിനസ്, ജീവകാരുണ്യം, വിനോദം, കല, കായികം തുടങ്ങിയ 14 മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏഷ്യക്കാര്‍ക്കുള്ള പുരസ്കാരമാണ് ഈ വര്‍ഷം മദര്‍ തെരേസയെ തേടിയത്തെിയത്. പ്രമുഖ ബിസിനസ് സംരംഭമായ ലെമണ്‍ ഗ്രൂപ്പിന്‍െറ സ്ഥാപകന്‍ പോള്‍ സാഗൂ ആണ് 2010ല്‍ ഫൗണ്ടേഴ്സ് അവാര്‍ഡില്‍ ഏഷ്യന്‍ വിഭാഗം ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.