ആംസ്റ്റര്‍ഡാം:രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ഡച്ച് പ്രതിരോധസേനയിലെ സൈനികന്‍െറ കത്ത് 70 വര്‍ഷത്തിനുശേഷം കുടുംബത്തെ തേടിയത്തെി. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ട പീറ്റര്‍വില്‍ എന്ന സൈനികന്‍ ഭാര്യക്കും ആറു മക്കള്‍ക്കും അവസാനമായി എഴുതിയ കത്താണ് കുടുംബത്തിന് ലഭിച്ചത്. 1944ലാണ് അദ്ദേഹം കത്തെഴുതിയത്. കുടുംബത്തോടുള്ള യാത്രാമൊഴിയായിരുന്നു കത്തിലെ പ്രതിപാദ്യം.
ഏറെ വൈകാരികമായ രംഗങ്ങളാണ് കത്ത് ലഭിച്ചപ്പോള്‍ വീട്ടിലുണ്ടായതെന്ന് പീറ്ററിന്‍െറ മകന്‍ ജൂപ്വില്‍ പറഞ്ഞു. പിതാവിനെ തടവിലാക്കുമ്പോള്‍ 10 വയസ്സായിരുന്നു ജൂപിന്. പിതാവിന്‍െറ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകമായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ജൂപും സഹോദരങ്ങളായ പീറ്ററും ബെര്‍ട്ടും. 1943ലാണ് നാസികള്‍ പീറ്ററിനെ തടവിലാക്കിയത്.
യുദ്ധത്തിന്‍െറ അവസാനഘട്ടത്തില്‍ കൊലപ്പെടുത്തുകയും ചെയ്തു. കത്തിലെന്താണ് എഴുതിയതെന്നതിനെ കുറിച്ച് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയില്ല. നാസി ഇരകളെ കുറിച്ചുള്ള ഓണ്‍ലൈന്‍രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു കത്തിനെ കുറിച്ചുള്ള സൂചന ബന്ധുവിന് ലഭിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പീറ്ററിന്‍െറ കത്ത് കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.