Posted On
date_range Updated On
date_range എയര്‍ ഫ്രാന്‍സ് വിമാനം തിരിച്ചുവിട്ടു
പാരിസ്: ആക്രമണ ഭീഷണിയുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് വിമാനം തിരിച്ചുവിട്ടു. സാന്‍ഫ്രാന്‍സിസ്കോയില്‍നിന്ന് പാരിസിലേക്കുള്ള വിമാനം മോണ്ട്രിയയിലേക്കാണ് തിരിച്ചുവിട്ടത്. സന്ദേശത്തെ തുടര്‍ന്ന് സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിമാനം തിരിച്ചുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തത്തെിക്കുമെന്നും അവര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കനേഡിയന്‍ അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തി. നവംബര്‍ 13ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസഥ പ്രഖ്യാപിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.