സിറിയയില്‍ വ്യോമാക്രമണം; ബ്രിട്ടനില്‍ എം.പിമാരുടെ ചര്‍ച്ച തുടങ്ങി

ലണ്ടന്‍: സിറിയയില്‍ വ്യോമാക്രമണത്തിന് അനുമതിതേടി ബ്രിട്ടനില്‍ പാര്‍ലമെന്‍റ് ചര്‍ച്ച തുടങ്ങി. രാജ്യസുരക്ഷക്ക് ഭീഷണിയാണ് ഐ.എസ് എന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍െറ പിന്തുണ കാമറണിനുണ്ട്. സിറിയയില്‍ വ്യോമാക്രമണത്തെ ശക്തമായി എതിര്‍ത്തിരുന്ന പ്രതിപക്ഷനേതാവ് ജെര്‍മികോര്‍ബിന്‍ പാരിസ് ഭീകരാക്രമണത്തിനുശേഷം അക്കാര്യത്തില്‍ അയവുവരുത്തിയിട്ടുണ്ട്.  വോട്ടെടുപ്പില്‍ എം.പിമാരുടെ പിന്തുണ ലഭിച്ചാല്‍ യു.എസ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഐ.എസിനെതിരെ സിറിയയില്‍ ബ്രിട്ടന്‍െറയും പോര്‍വിമാനങ്ങള്‍ പോരാട്ടമുഖത്തുണ്ടാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.