റഷ്യയിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതി നിയന്ത്രിക്കാനൊരുങ്ങി യുറോപ്യൻ യൂണിയൻ

വാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി യുറോപ്യൻ യുണിയൻ. റഷ്യയിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ഇ.യു ഊർജമന്ത്രി അറിയിച്ചു.

ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഗ്യാസ് ഇറക്കുമതിയിൽ 15 ശതമാനം കുറവാണ് വരുത്തുകയെന്ന് ഇ.യു അറിയിച്ചു. ഇത് അസാധ്യമായൊരു ദൗത്യമല്ലെന്ന് ഇ.യു പ്രസിഡൻസി ഇപ്പോൾ വഹിക്കുന്ന ചെക്ക് റിപബ്ലിക് പ്രതികരിച്ചു.

ഗ്യാസ് ഇറക്കുമതിയിൽ കുറവുണ്ടാവുന്നത് മുന്നിൽകണ്ട് അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പുതിയ ഇടപാടിൽ ചില രാജ്യങ്ങൾക്ക് ഇളവ് അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് രാജ്യങ്ങളുമായി ഗ്യാസ് പൈപ്പ്ലൈൻ ബന്ധമില്ലാത്ത രാജ്യങ്ങൾക്കാവും ഇളവ് അനുവദിക്കുക.

ഗ്യാസിനെ കൂടുതലായി ആശ്രയിക്കുന്ന വൈദ്യുതനിലയങ്ങൾക്കും ഇളവ് അനുവദിച്ചേക്കും. ഗ്യാസ് സ്റ്റോറേജ് കുറവുള്ള രാജ്യങ്ങൾക്കും ഇത്തരത്തിൽ ഇളവ് അനുവദിക്കും.

Tags:    
News Summary - EU agrees to cut gas use over Russia supply fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.