ന്യൂയോർക്: പൊലീസിൽ നിന്ന് വിരമിച്ച എറിക് ആഡംസിനെ(61) ന്യൂയോർക്കിെൻറ അടുത്ത മേയറായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഒരു ആഫ്രിക്കൻ വംശജൻ യു.എസിലെ ഏറ്റവും വലിയ നഗരത്തിെൻറ അധിപനാകാനൊരുങ്ങുന്നത്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കുർത്തീസ് സിൽവയെയാണ് ആഡംസ് പരാജയപ്പെടുത്തിയത്.
70 ശതമാനം വോട്ടുകൾക്ക് ആഡംസ് ജയിക്കുമെന്നായിരുന്നു അഭിപ്രായ സർവേ ഫലങ്ങൾ. യു.എസിൽ പ്രസിഡൻറു കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള ചുമതലയാണ് ന്യൂയോർക് മേയർ പദവി. ഡിസംബർ 31ന് നിലവിലെ മേയർ ബിൽ ദെ ബ്ലാസിയോ സ്ഥാനമൊഴിയും.
ജനുവരിയിൽ ആഡംസ് ചുമതലയേൽക്കും. കോവിഡിൽ തകർന്നടിഞ്ഞ സംസ്ഥാനത്തിെൻറ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയാണ് ആഡംസിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.