ഗസ്സ യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം ലഭിക്കൂവെന്ന് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധം നിർത്താൻ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാൻ യു.എസിനു മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ നേട്ടങ്ങൾക്ക് സമാധാനത്തിനുള്ള നോബേൽ നൽകാൻ ക്ഷണം ലഭിച്ചുവെന്നും എന്നാൽ യുദ്ധങ്ങൾ അവസാനിപ്പിക്കാനാണ് താൻ ശ്രദ്ധ നല്‍കുന്നതെന്നും അവാർഡിൽ അല്ല എന്നും ഉള്ള ട്രംപിന്‍റെ വാദത്തിന് മറുപടി നൽകുകയായിരുന്നു മക്രോൺ.
'ഇന്ന് രാവിലെ തനിക്ക് സമാധാനം കൊണ്ടു വരണമെന്നും ഞാൻ യുദ്ധം അവസാനിപ്പിക്കുമെന്നും നോബേൽ പ്രൈസ് ആർക്കു വേണമെന്നും യു.എസ് പ്രസിഡന്‍റ് പറയുന്നത് കണ്ടു. എന്നാൽ യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ നിങ്ങൾക്ക് നോബേൽ കിട്ടൂ.' മാക്രോൺ പറഞ്ഞു.
ട്രംപിന്‍റെയും ഇസ്രയേലിന്‍റെയും കടുത്ത എതിർപ്പുണ്ടായിട്ടും യു.എന്നിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യം തന്നെയാണ് യു.എസിന് ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തിൽ കൂടുതൽ സ്വാധീനം ഉണ്ടെന്ന് സമ്മതിക്കുന്നത്. ഇസ്രയേലിന്‍റെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഫലസ്തീൻ രാഷ്ട്ര രൂപീകരണം നടക്കൂ എന്നാണ് മാക്രോൺ പറയുന്നത്. ഫലസ്തീൻ വിഷയത്തിൽ ഫ്രാൻസിന്‍റെ തീരുമാനത്തിൽ ഇസ്രയേലിന്‍റെ പ്രതികാര നടപടികളെക്കുറിച്ചുള്ള ആശങ്കയും മാക്രോൺ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.