വളർത്ത് മകളിൽ രണ്ട് കുട്ടികൾ, വെളിപ്പെടുത്തലുമായി ഇലോൺ മസ്കിന്‍റെ അച്ഛൻ

സാൻ ഫ്രാൻസിസ്കോ (യുഎസ്): വളർത്ത് മകളായ 35 കാരി ജന ബെസൂദൻഹുവുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികൾ ഉണ്ടെന്ന് വെളിപ്പെടുത്തി എരോൾ മസ്ക്. ടെസ്ല സ്ഥാപകനായ ഇലോൺ മസ്കിന്‍റെ പിതാവാണ് എരോൾ.

ദി സൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എരോൾ ഈ കാര്യം വെളിപ്പെടുത്തിയത്. ഭൂമിയിൽ മനുഷ്യന്‍റെ ഒരേയൊരുദ്ദേശ്യം പ്രത്യുത്പാദനം നടത്തുക എന്നതാണെന്നായിരുന്നു 76 കാരനായ എരോളിന്‍റെ പ്രതികരണം.


2017 ൽ എരോളിനും ജനക്കും ഇലിയറ്റ് റഷ് എന്ന ആൺകുട്ടി ജനിച്ചിരുന്നു. 2019ലാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം. കുട്ടികൾ ജനക്കൊപ്പമാണ് താമസിക്കുന്നത്. രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്രയും നാളും കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചിരിക്കുകയായിരുന്നെന്നും എരോൾ വ്യക്തമാക്കി.

1979ലാണ് ഇലോൺ മസ്കിന്‍റെ അമ്മയായ മായി ഹൽദിമനുമായുള്ള എരോളിന്‍റെ വൈവാഹിക ബന്ധം അവസാനിക്കുന്നത്. ഈ ബന്ധത്തിൽ എരോളിന് ഏഴ് കുട്ടികൾ ഉണ്ട്. പിന്നീട് ഹൈഡി എന്ന യുവതിയെ വിവാഹം ചെയ്തു. ഹൈഡിയുടെ മകളായ ജനക്ക് അന്ന് നാല് വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളു. ഹൈഡിയുമായുള്ള 18 വർഷം ദാമ്പത്ത്യ ബന്ധത്തിൽ എരോളിന് രണ്ട് കുട്ടികൾ ഉണ്ടായി.


ജനയിലുണ്ടായ രണ്ടാമത്തെ കുട്ടിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തേണ്ടി വന്നില്ലെന്നും തന്‍റെ മറ്റ് മക്കളുമായി ഈ പെൺകുഞ്ഞിന് സാമ്യമുണ്ടെന്നും എരോൾ പറയുന്നു. സൗത്ത് ആഫ്രിക്കയിൽ എൻജിനീയറാണ് എരോൾ മസ്ക്. 

Tags:    
News Summary - Elon Musk’s dad reveals he has a secret second child with his stepdaughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.