വാഷിങ്ടൺ: വിദേശരാജ്യങ്ങളിലെ വിവിധ പദ്ധതികൾക്ക് ധനസഹായം നൽകുന്ന യു.എസിന്റെ അന്താരാഷ്ട്ര വികസന ഏജൻസി അടച്ചുപൂട്ടുമെന്ന് ഇലൺ മസ്ക്. ഏജൻസി ക്രിമിനൽ സംഘടനയാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ച സർക്കാർ കാര്യക്ഷമത വകുപ്പിന്റെ തലവനായ മസ്ക് ആരോപിച്ചു.
ഒരു പുഴു മാത്രമുള്ള ആപ്പ്ൾ അല്ല ഇത്. ഒരു ബാൾ മുഴുവൻ പുഴുക്കളാണ്. വൃത്തിയാക്കാൻ കഴിയില്ല. മുഴുവനായും ഒഴിവാക്കണം. അതുകൊണ്ട് അടച്ചുപൂട്ടുകയാണെന്നും മസ്ക് പറഞ്ഞു. ഏജൻസിക്ക് മരിക്കാൻ സമയമായെന്നും അദ്ദേഹം പിന്നീട് ‘എക്സ്’ൽ കുറിച്ചു.
രഹസ്യരേഖകൾ തേടിയെത്തിയ സർക്കാർ കാര്യക്ഷമത വകുപ്പിന്റെ പ്രതിനിധികളെ തടഞ്ഞതിന്റെ പേരിൽ ഏജൻസിയുടെ രണ്ട് പ്രധാന സുരക്ഷ ഉദ്യോഗസ്ഥരോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടൽ പ്രഖ്യാപനം.
മസ്കിന്റെ ചെലവ് വെട്ടിക്കുറക്കൽ ദൗത്യ സംഘത്തിനാണ് സുരക്ഷ ഉദ്യോഗസ്ഥർ ഏജൻസിയുടെ വാഷിങ്ടൺ ഡി.സിയിലെ ആസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചത്. സുരക്ഷ ഡയറക്ടർ ജോൺ വൂർഹീസിനോടും ഡെപ്യൂട്ടി ബ്രയാൻ മക്ഗിലിനോടുമാണ് അവധിയിൽ പോകാൻ നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.