കൊളംബോ: 2019ൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ കുറ്റക്കാരായ മുൻ പൊലീസ് മേധാവി ഉൾപ്പെടെ രണ്ടു പേരെ വെറുതെവിട്ട് ശ്രീലങ്കൻ കോടതി. ഭീകരാക്രമണത്തിൽ 11 ഇന്ത്യക്കാരടക്കം 270 പേരാണ് കൊല്ലപ്പെട്ടത്.
മുൻ പൊലീസ് മേധാവി പുജിത് ജയസുന്ദര, മുൻ പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഇന്ത്യൻ ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും ആക്രമണം തടയാൻ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കുറ്റംചുമത്തിയത്.
മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് കുറ്റങ്ങൾ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.