ലോക്​ഡൗൺ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി; 240ഓളം പേരെ കസ്റ്റഡിയിലെടുത്ത്​ ഡച്ച്​ പൊലീസ്​

ആംസ്റ്റർഡാം: പുതിയ കോവിഡ്​ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് രാജ്യത്തൊട്ടാകെയുള്ള 240-ഓളം ലോക്ക്ഡൗൺ വിരുദ്ധ പ്രകടനക്കാരെ നെതർലാൻഡിലെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലുള്ള കർഫ്യൂ ഉൾപ്പടെ, കൂടുതൽ ശക്​തമായ രീതിയിലുള്ള കോവിഡ്​ നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക്​ കടന്നതോടെ തലസ്ഥാനമായ ആംസ്റ്റർഡാമുൾപ്പടെയുള്ള ഡച്ച് നഗരങ്ങളിലും പട്ടണങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കുറഞ്ഞത് 10 പട്ടണങ്ങളിലും നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡച്ച് ദേശീയ ബ്രോഡ്കാസ്റ്റർ എൻ‌ഒ‌എസ് അറിയിച്ചിട്ടുണ്ട്​.

(Reuters Photo )

ഞായറാഴ്​ച്ച ഉച്ചക്ക്​ സെൻട്രൽ ആംസ്റ്റർഡാമിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ്​ ജലപീരങ്കിയും നായകളെയും ഉപയോഗിച്ചിരുന്നതായി ദൃക്​സാക്ഷികൾ പറഞ്ഞു. 200 ഒാളം പേർ പ​െങ്കടുത്തിരുന്നതായും അതിൽ കല്ലും പടക്കവും വലിച്ചെറിഞ്ഞവരെ പൊലീസ്​ കസ്റ്റഡിയി​ൽ എടുത്തതായും അവർ വ്യക്​തമാക്കി. വാഹനങ്ങൾ കത്തിച്ചും, കല്ലുകളെറിഞ്ഞും, പൊതുമുതലുകൾ നശിപ്പിച്ചുമാണ്​ കടുത്ത കോവിഡ്​ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധക്കാർ അമർശം രേഖപ്പെടുത്തിയത്​.

Tags:    
News Summary - Dutch police detain 240 nationwide as anti lockdown protests turn violent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.