Posted On
date_range Updated On
date_range ഡ്രോൺ ആക്രമണം: യുക്രെയ്നിൽ ഒമ്പത് മരണം
കിയവ്: യുക്രെയ്നിലെ ഒഡേസയിൽ കാർ പാർക്കിങ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.കരിങ്കടൽ തീരത്തോട് ചേർന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചയുണ്ടായ ഡ്രോൺ- മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതിവിതരണം നിലച്ചത് 60,000ത്തോളം പ്രദേശവാസികളെ ദുരിതത്തിലാക്കി.
അതേസമയം, റഷ്യയിലെ തുവാപ്സെ തുറമുഖത്തിൽ എണ്ണക്കപ്പലിനു നേരെ യുക്രെയ്ൻ ഡ്രോണാക്രമണം ഉണ്ടായതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.