തായ്വാന് ചുറ്റും 24 മണിക്കൂറിനിടെ 26 ചൈനീസ് സൈനിക വിമാനങ്ങൾ
തായ്പേയ്: തായ്വാന് ചുറ്റും 24 മണിക്കൂറിനിടെ 26 ചൈനീസ് സൈനിക വിമാനങ്ങൾ പറന്നെന്ന് തായ്വാൻ ആഭ്യന്തര മന്ത്രാലയം. ജെ-16 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളും യുദ്ധവാഹിനി കപ്പലുകളും യാത്രാവിമാനങ്ങളും ഡ്രോണുകളും കണ്ടെത്തിയതിന് പുറമെയാണിത്.
തായ്വാന്റെ വടക്ക്, മധ്യ, തെക്ക് ഭാഗത്തെ വ്യോമാതിർത്തിയിലേക്കാണ് ചൈനീസ് വിമാനങ്ങൾ പറന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചിട്ടുണ്ടെന്നും പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തെ കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല.
ലായ് ചിങ്തെ പ്രസിഡന്റായി അധികാരമേറ്റതു മുതൽ തായ്വാന്റെ മേൽ ചൈന സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ചൈനയുടെ ക്വാൻഷു തീരത്തിനടുത്ത് തായ്വാന്റെ മത്സ്യബന്ധന ബോട്ട് പിടികൂടിയതിന് പിന്നാലെയാണ് പുതിയ സൈനികനീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.