ഇന്ത്യക്ക്​ വാക്​സിൻ ഫോർമുല നൽകരുതെന്ന്​ ബിൽഗേറ്റ്​സ്​; കാരണം ഇതാണ്​

അമേരിക്കൻ കോടീശ്വരനായ ബിൽ ഗേറ്റ്​സ്​ കോവിഡ്​ വാക്​സിനെപറ്റി നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ബ്രിട്ടീഷ്​ ചാനലായ സ്​കൈ ന്യൂസിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ഗേറ്റ്​സി​െൻറ വിവാദ പരാമർശങ്ങളുണ്ടായത്​. കോവിഡ്​ വാക്​സിൻ കൂടൂതലായി നിർമിക്കാൻ മൂന്നാം ലോക രാജ്യങ്ങൾക്ക്​ അതി​െൻറ ഫോർമുല കൈമാറുന്നതിനെപറ്റിയും അതിനായി ഇൻറലക്​ച്വൽ പ്രോപ്പർട്ടി ആക്​ട്​ പരിഷ്​കരിക്കുന്നതിനെപറ്റിയും എന്താണ്​ താങ്കളുടെ അഭിപ്രായം എന്നായിരുന്നു ഗേറ്റ്​സിനോടുള്ള ചാനൽ അവതാരകയുടെ ചോദ്യം. എന്നാൽ ഇക്കാര്യത്തോട്​ ഗേറ്റ്​സ്​ പൂർണമായും വിയോജിക്കുകയായിരുന്നു. അതിന്​ ചില കാരണങ്ങളും അദ്ദേഹം പറഞ്ഞു.


ഒന്നാമത്​ അമേരിക്കയോ ബ്രിട്ടനോ പോലുള്ള വികസിത രാജ്യങ്ങളിൽ ഉള്ളപോലെ ഗുണനിലവാരമുള്ള വാക്​സിൻ നിർമിക്കാനുള്ള സൗകര്യം ഇന്ത്യ പോലുള്ള മൂ​ന്നാം ലോക രാജ്യങ്ങൾക്ക്​ ഉണ്ടാകില്ല എന്നാണ്​ ബിൽ ഗേറ്റ്​സ്​ പറഞ്ഞത്​. 'ലോകത്ത്​ വളരെകുറച്ച്​ വാക്​സിൻ ഫാക്​ടറികളാണുള്ളത്​. ജനം വാക്​സി​െൻറ സുരക്ഷയെപറ്റി വളരെ ആശങ്കാകുലരാണ്​. ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക്​ വാക്​സിൻ നിർമാണം മാറാനിടയായാൽ ആളുകളുടെ ആശങ്ക വർധിക്കും'-ബിൽ ഗേറ്റ്​സ്​ പറഞ്ഞു. വലിയ ഗ്രാൻഡുകളും വിദഗ്​ധരായ ആരോഗ്യപ്രവർത്തകരുമാണ്​​ വാക്​സിൻ പോലുള്ള മരുന്നുകളെ ഫലപ്രാപ്​തിയിലെത്തിക്കുന്നത്​. വാക്​സിൻ നിർമാണത്തി​െൻറ ഒാരോഘട്ടത്തിലും സൂക്ഷ്​മമായ നിരീക്ഷണവും മികച്ച സാ​േങ്കതിക വിദ്യകളും ആവശ്യമാണ്​. മൂന്നാംലോക രാജ്യങ്ങളിൽ ഇത്​ എത്രത്തോള​ം ഉണ്ട്​ എന്നത്​ സംശയകരമാണെന്നും ഗേറ്റ്​സ്​ കൂട്ടിച്ചേർത്തു.


അമേരിക്കയിലെ ജോൺസൻ ആൻഡ്​ ജോൺസ​െൻറ വാക്സിൻ നിർമാണ പ്ലാൻറും ഇന്ത്യയിലെ സംവിധാനങ്ങളും ഗുണനിലവാരത്തിൽ വ്യത്യസ്​തമാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കോവിഡ്​ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സന്ദർഭത്തിലാണ്​ സോഫ്​റ്റ്​വെയർ ഭീമനായ മൈക്രോസോഫ്​റ്റി​െൻറ ഉടമ വിവാദപാമർശങ്ങളുമായി രംഗത്ത്​ എത്തിയത്​. കോവിഡ്​ വാക്​സി​െൻറ ഇൻറലക്​ച്വൽ പ്രോപ്പർട്ടി നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും സാർവ്വത്രികമായി വാക്​സിൻ ലഭ്യമാക്കണമെന്നും ലോകത്തെ പ്രമുഖ ആരോഗ്യവിദഗ്​ധരെല്ലാം ആവശ്യ​െപ്പട്ടിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.